Wednesday, 4 November 2009

നടി സംവൃത സുനില്‍ ഹിന്ദി സിനിമയില്‍ അഭിനയിക്കുന്നു.

നടി സംവൃത സുനില്‍ ഹിന്ദി സിനിമയില്‍ അഭിനയിക്കുന്നു. വൈറ്റ് എലിഫന്റ് എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രം വനത്തിലെ ജീവിതത്തിന്റെ കഥ പറയുന്നു.

“ഹിന്ദിയും മലയാളം പോലെ തന്നെ. പോരെങ്കില്‍ സിനിമ മുഴുവനും കേരളത്തില്‍ തന്നെയാണ് ചിത്രീകരിക്കുന്നത്. മലയാള സിനിമ പോലെ ഡയലോഗും സീനും നേരത്തെ തന്നെ പറയും. അതുകൊണ്ട് അഭിനയിക്കാന്‍ എളുപ്പമാണ്. ആനകളുടെ ജീവിതവും ആനകളെ ഗ്രാമവാസികള്‍ എങ്ങനെ സംരക്ഷിക്കുന്നു എന്നതിനെയും കുറിച്ചാണ് ചിത്രം പറയുന്നത്. കൊമേഴ്സ്യല്‍ സെറ്റപ്പിലല്ല ചിത്രം ഒരുക്കുന്നത്. ഫെസ്റ്റിവലിനുള്ള സിനിമയാണ്. അതുകൊണ്ട് ഹിന്ദി സിനിമയില്‍ കാലുറപ്പിക്കുന്നു എന്നു പറയാനാകില്ല. അങ്ങനെ ഒരു ആഗ്രഹവും എനിക്കില്ല. മലയാളത്തില്‍ അഭിനയിക്കുന്നതു തന്നെയാണ് സംതൃപ്തി”സംവൃത പറഞ്ഞു.

Source http://keralatalks.com/


1 comment:

  1. Goodമലയാളത്തില്‍ അഭിനയിക്കുന്നതു തന്നെയാണ് സംതൃപ്തി”സംവൃത പറഞ്ഞു.

    http://keralatalks.com/

    ReplyDelete